പത്ത് വര്‍ഷമായി കാവില്‍ ഭക്ഷണമൊരുക്കി സതീഷ്ബാബു നമ്പൂതിരി.
വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിലെ അന്നദാനം പോലെ തന്നെ മഹത്തരമാണ് അന്നദാനത്തിനായി ഭക്ഷണം പാകം ചെയ്യുന്നതും. കഴിഞ്ഞ പത്ത് വര്‍ഷമായി കാവില്‍ അന്നം ഒരുക്കുന്നത് കണിയാമ്പറ്റ കൊല്ലിവയല്‍ പുതിയില്ലം സതീഷ് ബാബു നമ്പൂതിരിയും സംഘവുമാണ്.ഉത്സവം തുടങ്ങി 14 ദിവസവും രാത്രിയിലും പകലും സതീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് വിഭവ സമൃദമായ സദ്യ ഒരുക്കുക.ചോറിനൊപ്പം സാമ്പാര്‍, ഉപ്പേരി, അച്ചാര്‍, പായസം തുടങ്ങിയ വിഭവങ്ങളാണ് ഇവര്‍ തയ്യാറാക്കുന്നത്.