കാര്‍ഷിക,ക്ഷീരമേഖലക്കും ഭവന നിര്‍മ്മാണത്തിനും,കുടിവെളളത്തിനും മുന്‍ഗണന നല്‍കി പൂതാടി പഞ്ചായത്ത് 2023 – 24 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു .ആരോഗ്യം,വിദ്യഭ്യാസം,സാസ്‌കാരികം,വയോജന ക്ഷേമം,യുവജനക്ഷേമം,ഭിന്നശേഷി,വനിതാ-ശിശുക്ഷേമ പദ്ധതികള്‍,ഗോത്രവിഭാഗ ഉന്നമനം , പാലിയേറ്റീവ്,ശുചിത്വം,മാലിന്യ സംസ്‌കരണം ന്നിവ മുന്‍നിര്‍ത്തിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്.542381843 രൂപ വരവും 539010247 കോടിചിലവും 3371596 രൂപ നീക്കിയിരുപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വൈ: പ്രസിഡന്റ് എം എസ് പ്രഭാകരനാണ് ബജറ്റ് അവതരിപ്പിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു അധ്യക്ഷത വഹിച്ചു . സെക്രട്ടറി മിനി , സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ ജെ സണ്ണി , മിനി സുരേന്ദ്രന്‍ , മിനി പ്രകാശന്‍ . രുഗ്മണി സുബ്രഹ്‌മണ്യന്‍ , പ്രകാശന്‍ നെല്ലിക്കര,
തുടങിയവര്‍ സംസാരിച്ചു.