വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിന് കായകല്പം പുരസ്കാരം
വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിന് കായകല്പം പുരസ്കാരം. വെള്ളമുണ്ട കുടുംബ ആരോഗ്യ കേന്ദ്രം അടക്കം ജില്ലയിലെ നാല് അതുരാലയങ്ങള്ക്കാണ് ഈ വര്‍ഷത്തെ കായകല്പം പുരസ്കാരം ലഭിച്ചത്. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, പരിപാലനം,, അണുബാധ നിയന്ത്രണം, എന്നിവ വിലയിരുത്തി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതാണ് കായകല്പം അവാര്‍ഡ്.നൂല്‍പ്പുഴ കുടുംബ ആരോഗ്യ കേന്ദ്രം, മുണ്ടേരി യുപിഎച്ച് സി, മൂപ്പനാട് കുടുംബ ആരോഗ്യ കേന്ദ്രം തുടങ്ങിയവയാണ് ജില്ലയിലെ പുരസ്കാരം ലഭിച്ച മറ്റ് ആതുരാലയങ്ങള്‍.
കോവിഡ് മഹാമാരി കാലഘട്ടങ്ങളിലടക്കംമികച്ച ആരോഗ്യ പ്രവര്‍ത്തനങ്ങളിലൂടെ അഭിനന്ദനങ്ങള്‍ വാരിക്കൂട്ടിയ വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ച അംഗീകാരമാണ് ഈ വര്‍ഷത്തെ കായകല്പം പുരസ്കാരം. സ്വകാര്യ ആശുപത്രിയെ വെല്ലുന്ന രീതിയിലുള്ള ശുചിത്വമാണ് കുടുംബ ആരോഗ്യ കേന്ദ്രത്തില്‍,കുടുംബം ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എംടി സഗീര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സന്തോഷ് കാരയാട് നഴ്സിംഗ് ഓഫീസര്‍ സൗമ്യ തുടങ്ങിയവരുടെ നേതൃത്വത്തില്മുഴുവന് ആരോഗ്യ പ്രവര്‍ത്തകരെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് ഗ്രാമപഞ്ചായത്തിന്റെയും, ആശുപത്രി വികസന സമിതിയുടെയും പൂര്‍ണ്ണ പിന്തുണയോടെയാണ് മികച്ച ചികിത്സ ഒരുക്കാനും, ആശുപത്രിയെ ശുചിത്വമായി സംരക്ഷിക്കാനും,അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്താനും സാധിക്കുന്നത്.ലഭ്യമാകാന്‍ സാധിക്കുന്ന മുഴുവന്‍ ഫണ്ടുകളും ലഭ്യമാക്കി അത് കൃത്യമായി വിനിയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളും, ഈ ആശുപത്രിയെ വേറിട്ടതാക്കുന്നതാണ്. കായക്കല്പം പുരസ്കാരം ലഭിച്ചതിന്റെസന്തോഷത്തിലാണ് വെള്ളമുണ്ട കുടുംബ ആരോഗ്യ കേന്ദ്രം.