മൂപ്പൈനാട് വാളത്തൂര്‍ ക്വാറിയുമായി ബന്ധപ്പെട്ട് സംഘര്‍ഷം 18 പേര്‍ അറസ്റ്റില്‍
മൂപ്പൈനാട് വാളത്തൂര്‍ ക്വാറിയുമായി ബന്ധപ്പെട്ട് സംഘര്‍ഷം, ക്വാറി വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയിലെ 18 പേര്‍ അറസ്റ്റില്‍.ക്വാറി പ്രദേശത്തേക്ക് പോലീസ് സംരക്ഷണത്തോടെ കൊണ്ടു വന്ന ജെസിബി തടഞ്ഞവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി ജെസിബി കടത്തി വിടുകയായിരുന്നു.ശാരീരിക അവശതയുള്ള ആള്‍ക്കെതിരെ പോലും പോലീസ് ബലപ്രയോഗം നടത്തിയതില്‍ കനത്ത പ്രതിഷേധം.
ക്വാറി പ്രദേശത്തേക്ക് കൊണ്ടുവന്ന മണ്ണുമാന്തിയന്ത്രം മുമ്പും പലതവണ പ്രദേശവാസികള്‍ തടഞ്ഞിരുന്നു. ഇന്ന് വീണ്ടും ജെസിബിയുമായി അവര്‍ എത്തിയത് പൊലീസ് അകമ്പടിയോടെയായിരുന്നു. തടഞ്ഞവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം ജെസിബി കടത്തിവിടുകയും ചെയ്തു. മേപ്പാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എബി വിപിന്റെ നേതൃത്വത്തിലാണ് പൊലീസ് സംരക്ഷണമൊരുക്കിയത്. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എകെ സാലിം അടക്കം 18 പേരെയാണ് അറസ്റ്റ് ചെയ്ത് മേപ്പാടി സ്റ്റേഷനിലെത്തിച്ചത്. അഴിമതിക്കാരായ ക്വാറി ഉദ്യോഗസ്ഥരെ സ്വാധീനിച്ചും കോടതിയെ തെറ്റിദ്ധരിപ്പിച്ചും ക്വാറി ഉടമകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് ക്രമസമാധാന പ്രശ്നമായി വളരുകയാണെന്ന് മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി യാഹ്യാഖാന്‍ തസയ്ക്കല്‍ പറഞ്ഞു. എത്ര പീഢനങ്ങള്‍ ഏല്‍ക്കേണ്ടിവന്നാലും ക്വാറിക്കെതിരായ സമരവുമായി മുന്നോട്ടുപോകുമെന്നും യാഹ്യാഖാന്‍ ആവര്‍ത്തിച്ചു.