ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ മെഡിക്കല്‍ സമരം ബത്തേരി താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നടക്കം രോഗികളെത്തുന്ന ആശുപത്രിയില്‍ ഇന്ന് ചുരുക്കം രോഗികള്‍ മാത്രമാണ് എത്തിയത്. എന്നാല്‍ സമരത്തിനിടയിലും രണ്ട് ഡോക്ടര്‍മാരുടെ സേവനം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായിരുന്നു. ഇത് ഏറെ ആശ്വാസമാണ് എത്തിയ രോഗികള്‍ക്ക് ലഭിച്ചത്.
സമരം അറിയാത്തവരും, അത്യാവശ്യക്കാരുമായിരുന്നു ഡോക്ടറെ കാണാനായെത്തിയത്. ഡോക്ടര്‍മാര്‍ സമരത്തിലാണന്ന് അറിഞ്ഞതോടെ ചിലര്‍ മടങ്ങിപോകുന്ന കാഴ്ചയുമുണ്ടായിരുന്നു. അനിഷ്ട സംഭവങ്ങളുണ്ടാവാതിരിക്കാന്‍ ആശുപത്രിയില്‍ പൊലിസും ക്യാമ്പ് ചെയ്തിരുന്നു. ഒരു ദിവസം ആയിരത്തിലധികം രോഗികളാണ് ഇവിടെ ചികിത്സ തേടിഎത്താറുള്ളത്.