ദേശീയ ഗവേഷണ ശില്‍പ്പശാലയ്ക്ക് സമാപനം

0

സി.എം കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ നടന്നു വരുന്ന ദ്വിദിന ദേശീയ ഗവേഷണ ശില്‍പ ശാലയ്ക്ക് സമാപനം.കോളജിന്റെ പതിനഞ്ചാം വര്‍ഷികത്തോട് അനുബന്ധിച്ച് മൂന്ന് വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ക്രിസ്റ്റല്‍ 15 കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് ഡോക്ട്രിന 2023 ദേശീയ ഗവേഷണ ശില്‍പ്പശാല സംഘടിപ്പിച്ചത്.

രണ്ടാമത്തെ ദിവസത്തില്‍ മാനേജ്‌മെന്റ് വിഭാഗം പ്രൊഫസര്‍ ഡോക്റ്റര്‍ അല്‍താഫ് ഷാജഹാന്‍ (എന്‍ഐടി കോഴിക്കോട്)ഗവേഷകരുമായി സംവദിച്ചു.ഇന്നത്തെ കാലത്തെ ദത്ത ശേഖരണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, ഏതൊക്കെയാണ് ദത്ത ശേഖരണത്തിന്റെ വിവിധ മാര്‍ഗങ്ങള്‍ , രൂപങ്ങള്‍ എന്നതിനെ കുറിച്ചും ഡോക്റ്റര്‍ അല്‍താഫ് ഷാജഹാന്‍ വിശദീകരിച്ചു. സെഷന്‍ നയിച്ച അല്‍താഫ് ഷാജഹാനുള്ള ഉപഹാരം കോളേജ് പ്രിന്‍സിപ്പാള്‍ ഡോക്റ്റര്‍ ശരീഫ് എ.പി കൈമാറി.രാജ്യത്തിന്റെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള ഗവേഷകരും, അധ്യാപകരും, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളും സംബന്ധിച്ചു. ഡോക്റ്റര്‍ അല്‍താഫ് ഷാജഹാന്‍ അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഐക്യു എസി കോഓര്‍ഡിനേറ്റര്‍ ജാബിര്‍ അലി, ഫിനാന്‍സ് പഠന വകുപ്പ് മേധാവി കിരണ്‍ പി.സി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!