ജൂബിലി സമ്മേളനവും വാര്‍ഷികാഘോഷവും

0

നടവയല്‍ മൗണ്ട് കാര്‍മ്മല്‍ ഇംഗ്ലീഷ് മീഡിയം നേഴ്‌സറി സ്‌കൂള്‍ ജൂബിലി സമാപനവും, വാര്‍ഷികാഘോഷവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.വാര്‍ഷികാഘോഷ പരിപാടികള്‍ എം എല്‍ എ ഐ സി ബാലകൃഷ്ണ്ണന്‍ ഉദ്ഘാടനം ചെയ്തു . നടവയല്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ആര്‍ച്ച് പ്രീസ്റ്റ് ഫാ: ജോസ് മേച്ചേരിയില്‍ മുഖ്യപ്രഭാഷണം നടത്തി . പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു സമ്മാനദാനം നിര്‍വ്വഹിച്ചു.സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ അര്‍ച്ചന സി എം സി , പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ലിനി വര്‍ഗ്ഗീസ് , സിസ്റ്റര്‍ ആന്‍സി തോമസ് , ബ്ലോക് പഞ്ചായത്തംഗം അന്നക്കുട്ടി ജോസ് , വാര്‍ഡംഗങ്ങളായ തങ്കച്ചന്‍ നെല്ലിക്കയം , ബി എം സരിത , സന്ധ്യ ലിഷു . കെ ജെ ജോസഫ് , ടോമി ചേന്നാട്ട് , അനു ജോണ്‍ , റോണ്‍ ജോര്‍ജ്ജ് തുടങിയവര്‍ സംസാരിച്ചു തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും നടത്തി.

 

 

Leave A Reply

Your email address will not be published.

error: Content is protected !!