ജില്ലയിലെ വോളിബോള്‍ താരങ്ങളുടെ സംഗമം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.കോളേരി ശ്രീനാരായണ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമം ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷണന്‍ ഉഘാടനംചെയ്തു.പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു അധ്യക്ഷയായിരുന്നു. ബ്ലോക്ക് മെമ്പര്‍ ഇ കെ ബാലകൃഷണന്‍, പഞ്ചായത്ത് മെമ്പര്‍ മിനി പ്രകാശന്‍,കെ.ടി മണി മാസ്റ്റര്‍, ഇ.ജെ സണ്ണിആദ്യകാല സെക്രട്ടറിമാരായാ എന്‍ ജെ ജോണ്‍, രവീന്ദ്രനാഥന്‍ നായര്‍ , പി ബി ശിവന്‍ എന്നിവരേയും, പ്രൈയും വോളി താരങ്ങളായ ഐബിന്‍ ജോസ്, ജോണ്‍ ജോസഫിനെയും ചടങ്ങില്‍ ആദരിച്ചു.മുന്‍ അസോസിയേഷന്‍ ഭാരവാഹികളായ ജോസ് തറപ്പത്ത്, ജോസ് തേവര്‍പാടം , ഇ എഫ് ടോമി, വി എ രാമനുണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.