വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരുക്കേറ്റു

0

ദേശീയ പാതയില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. നാദാപുരം സ്വദേശി റോഷന്‍(37), താഴേമുണ്ട സ്വദേശികളായ അഖില്‍ (24), ശരത് ( 26 ) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്ന് വൈകിട്ട് 7 മണിയോടെ ബീനാച്ചിക്ക് സമീപമാണ് അപകടം.മൂവരെയും ബത്തേരിയിലെ സ്വകാര്യ ആശു പത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ റോഷന്റെ വലതു കാലിന് സാരമായ പരുക്കേറ്റിട്ടുണ്ട്. മറ്റുള്ളവരുടെ പരുക്ക് സാരമുള്ളതല്ല. ദോസ്തും , ക്വാളിസും , കാറുമാണ് അപകടത്തില്‍ പെട്ടത്. ദോസ്തിലും ക്വാളിസിലുമുളളവര്‍ക്കുമാണ് പരുക്കേറ്റത്.

Leave A Reply

Your email address will not be published.

error: Content is protected !!