ഇരുചക്ര യാത്രികനായ വിദ്യാര്‍ത്ഥിക്കുനേരെ നായയുടെ ആക്രമണം. നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്.ബത്തേരി ബീനാച്ചി സ്‌കൂള്‍കുന്ന് കറുത്തകുഴിയില്‍ അന്‍സില്‍(18)നാണ് പരിക്കേറ്റത്.നായ സ്ഥിരമായി ഇരുചക്രവാഹന യാത്രികര്‍ക്ക് ഭീഷണി ആണെന്നാണ് ആരോപണം ഉയരുന്നത്. ഒരാഴ്ചമുമ്പ് വീടിനു സമീപത്ത് വെച്ചായിരുന്നു അപകടം.
ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് രാത്രി പത്ത് മണിയോടെയാണ് സംഭവം. ബീനാച്ചി ടര്‍ഫിലെ ഫുട്ബോള്‍ മത്സരം കഴിഞ്ഞ വീട്ടിലേക്ക് തന്റെ ഇരുചക്രവാഹനത്തില്‍ മടങ്ങുന്ന വഴിയാണ് നായയുടെ ആക്രമണം ഉണ്ടായത്. സ്‌കൂട്ടിയില്‍ വരുകയായിരുന്ന അന്‍സിലിന്റെ പുറകെ നായ ഓടിയടുക്കുകയായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടി മറിയുകയായിരുന്നു. പിന്നീട് നായയുടെ കടിയേല്‍ക്കാതിരിക്കാന്‍ അന്‍സില്‍ ഓടിരക്ഷപെടുകയായിരുന്നു. സ്‌കൂട്ടി മറിഞ്ഞ് വലതു കണങ്കാലില്‍ പൊട്ടലും സംഭവിച്ചു. പരുക്കേറ്റ് അന്‍സില്‍ കാലില്‍ പ്ലാസ്റ്ററിട്ട് വീട്ടില്‍ കിടപ്പിലാണ്. കാലില്‍ പൊട്ടലുള്ളതിനാല്‍ സര്‍ജറി വേണ്ടിവരുമെന്ന ആശങ്കയിലാണ് വീട്ടുകാര്‍. നായ സ്ഥിരമായി ഇരുചക്രവാഹന യാത്രികര്‍ക്ക് ഭീഷണി ആണന്നാണ് ആരോപണം ഉയരുന്നത്. അന്‍സിലിനെ നായ ഓടിക്കുന്നതും വീഴുന്നതുമായി സിസി ടീവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. റഷീദ് – സീനത്ത് ദമ്പിതകളുടെ മകനായ അന്‍സില്‍ മീനങ്ങാടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. തെരുവുനായ്ക്കളെ പലരും ഭക്ഷണം നല്‍കി വളര്‍ത്തുന്നതാണ് ഇത്തരത്തിലുള്ള അപകടങ്ങള്‍ക്ക് കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്.