എന്‍എസ്എസ് നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിന് മാനന്തവാടിയില്‍ തുടക്കം
കേന്ദ്ര യുവജന കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന എന്‍എസ്എസ് നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിന് മാനന്തവാടിയില്‍ തുടക്കം. മേരി മാത കേളേജില്‍ ഒ.ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. മതസാഹോദര്യത്തിന്റെയും കൂട്ടായ്മയുമാണ് ഇത്തരം ക്യാമ്പുകളില്‍ നിന്നും ഉണ്ടാകേണ്ടതെന്നും എംഎല്‍എ ക്യാമ്പ് 10 ന് സമാപിക്കുംആന്ധ്രാപ്രേദേശ്,മഹാരാഷ്ട്ര,ഗോവ,ബീഹാര്‍,തമിഴ്നാട്,ഒറീസ്സ , കര്‍ണാടക ,വെസ്റ്റ് ബംഗാള്‍ ,പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള എന്‍ എസ് എസ് വളണ്ടിയര്‍മാരും പ്രോഗ്രാം ഓഫീസര്‍മാരും കേരളത്തിലെ വിവിധ എന്‍ എസ് എസ് ഡയറകരേറ്റുകളില്‍ നിന്നുള്ള വളണ്ടിയര്‍മാരും പ്രോഗ്രാം ഓഫീസര്‍മാരുമടക്കം 210 പേരാണ് ഏഴു ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കുന്നത്. കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ . ഗോപിനാഥ് രവീന്ദ്രന്‍ മുഖ്യാതിഥി ആയിരുന്നു. മാനന്തവാടി രൂപതാ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മരിയ മാര്‍ട്ടിന്‍ ജോസഫ് അധ്യക്ഷനായിരുന്നു.മേരി മാതാ കോളേജ് മാനേജര്‍ റവ. ഫാ .പോള്‍ മുണ്ടോളിക്കല്‍ , അസ്സോസിയേറ്റ് മാനേജര്‍ സിബിച്ചന്‍
ചേലക്കപ്പള്ളില്‍, മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സി കെ രത്നവല്ലി , വൈസ് ചെയര്‍ പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ , ബ്ലോക്ക് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി വാര്‍ഡ് കൗണ്‍സിലര്‍ സ്മിത ടീച്ചര്‍ , എന്‍ എസ് എസ് റീജിയണല്‍ ഡയറക്ടര്‍. ജി . ശ്രീധര്‍, സംസ്ഥാന എന്‍ എസ് എസ് ഓഫീസര്‍ ഡോ .ആര്‍ .എന്‍ . അന്‍സര്‍ , കണ്ണൂര്‍ യൂണിവേഴ്സിറ്റി എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ ഡോ .നഫീസ ബേബി തുടങ്ങിയവര്‍ സംസാരിച്ചു.