റിസോര്‍ട്ടില്‍ മധ്യവയസ്‌കനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

0

കല്‍പ്പറ്റ മുണ്ടേരിയ്ക്കടുത്ത് മണിയങ്കോട് ഓട് ഫാക്ടറിക്ക് സമീപം വിസ്പറിംഗ് വുഡ്‌സ് എന്ന റിസോര്‍ട്ടിലെ ഒരു ഹട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ബത്തേരി തൊവരിമല കൊച്ചുവീട്ടില്‍ സാമുവലിന്റെ മകന്‍ നെബു എന്ന വിന്‍സെന്റ് സാമുവല്‍ (52) ആണ് മരിച്ചത്. കൊലപാതകമാണെന്ന് സംശയിക്കുന്ന രീതിയിലാണ് മൃതദേഹവും പരിസരവുമെല്ലാം കാണപ്പെടുന്നത്. ശരീരമാസകലം രക്തത്തില്‍ കുളിച്ച് കസേരയില്‍ ഇരിക്കുന്ന രീതിയിലാണ് മൃതദേഹം. ഹട്ടിന്റെ മുറിയിലും വഴിയിലുമെല്ലാം രക്ത പാടുകളുണ്ട്. ഇന്നലെ രാത്രി നടന്ന കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു, തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!