സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡും ഒറ്റത്തവണ സ്‌കോളര്‍ഷിപ്പും വിതരണം ചെയ്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍ ജയപ്രകാശ് ജില്ലാതല വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ലോട്ടറിയില്‍ നിന്നുള്ള വരുമാനം പൂര്‍ണമായി പൊതുജനത്തിന്റെ ആരോഗ്യസംരക്ഷണത്തിനു വിനിയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എസ് അനില്‍കുമാര്‍, ക്ഷേമനിധി ഓഫിസര്‍ പി ബി വിനോദ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ടി.എസ് സുരേഷ്, എം എ ജോസഫ്, ലോട്ടറി തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.