പാപ്ലശേരിയില്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ് ചത്ത നിലയില്‍ കണ്ടെത്തിയ കടുവയുടെ പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തിയായി. വെള്ളത്തില്‍ മുങ്ങി ചത്തതാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട് .
ശ്വാസകോശത്തിലും മറ്റും കിണര്‍വെള്ളത്തിന്റെ സാന്നിധ്യമുണ്ടായിരുന്നുകടുവയ്ക്ക് മറ്റ് ശാരീരിക പ്രശ്നങ്ങളൊന്നും പ്രത്യക്ഷത്തില്‍ ഉണ്ടായിരുന്നില്ല.
വിദഗ്ധ പരിശോധനക്കായി കടുവയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനക്കയക്കുകയും ചെയ്തിട്ടുണ്ട് .ഒന്നര വയസ്സുള്ള പെണ്‍കടുവയാണ് ചത്തത്. ഡോ അരുണ്‍ സക്കറിയ, ഡോ.അജീഷ് എന്നിവരടങ്ങുന്ന സംഘമാണ് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിട്ടിയുടെ മാനദണ്ഡങ്ങള്‍ പ്രകാരം പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കിയത്