കാട്ടുതീ ഭീഷണി ഉയര്‍ത്തി മുളങ്കൂട്ടങ്ങള്‍

0

വയനാട് വന്യജീവിസങ്കേതത്തില്‍ പലമേഖലകളിലും ഉണങ്ങി നില്‍ക്കുന്ന മുളങ്കൂട്ടങ്ങള്‍ കാട്ടുതീ ഭീഷണിയാവുകയാണ്. വേനല്‍ചൂടില്‍ ഉണങ്ങി നില്‍ക്കുന്ന മുളകള്‍ കാറ്റില്‍ പരസ്പരം ഉരസി ഉണ്ടാകുന്ന തീ വലിയ കാട്ടുതീയായി മാറുകയാണ് ചെയ്യുന്നത്. ഇത് വന്യജീവികള്‍ക്ക് ഭീഷണിയാകുന്നതിനുപുറമെ വനാതിര്‍ത്തിയിലെ കര്‍ഷക ജനതയ്ക്കും ഭീഷണിയാവുകയാണ്. വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റംവരുത്തി ഉണങ്ങിയ മുളങ്കൂട്ടങ്ങള്‍ നീക്കം ചെയ്യാന്‍ നടപടിവേണമെന്നാണ് ആവശ്യം.

കഴിഞ്ഞദിവസം ഓടപ്പള്ളം വനമേഖലയില്‍ കാട്ടുതീ ഉണ്ടായതും ഇത്തരത്തിലാണ്. ആറ് ഹെക്ടര്‍ വനമാണ് കഴിഞ്ഞ ദിവസം ഇവിടെ കത്തിയമര്‍ന്നത്. സങ്കേതത്തില്‍ മുളങ്കൂട്ടങ്ങള്‍ അടുത്തടുത്ത് വ്യാപകമായി ഉണങ്ങിനില്‍ക്കുന്നുണ്ട്. തീപിടുത്തമുണ്ടായാല്‍ സ്വാഭാവിക വനത്തെകൂടിയാണ് ഇല്ലാതാക്കുക. വനത്തോട് ചേര്‍ന്നകിടക്കുന്ന ജനവാസ കേന്ദ്രങ്ങള്‍ക്കും ഉണങ്ങിയ മുളങ്കൂട്ടങ്ങള്‍ ഭീഷണിയാവുകയാണ്. ഇത് ഗോത്രവിഭാഗങ്ങള്‍ക്ക് വിറകിനായി നല്‍കാനുള്ള നടപടികള്‍ ഉണ്ടായാല്‍ കാട്ടുതീ ഭീഷണി ഒരു പരിധിവരെ തടയാനുകുമെന്നാണ് വിലയിരുത്തുന്നത.് ഇതിനായി വന്യജീവിസങ്കേതവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നാണ് ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!