വീടുപണി പൂര്‍ത്തീകരിക്കാതെ കരാറുകാരന്‍ മുങ്ങിയതായി പരാതി
വീടുപണി പൂര്‍ത്തീകരിക്കാതെ കരാറുകാരന്‍ മുങ്ങിയതായി പരാതി.വെള്ളമുണ്ട 7/4. ഉപ്പുംനട താന്നിക്കല്‍ ഫിലോമിനയുടെ വീടാണ് കരാറുകാരന്‍ പണി പൂര്‍ത്തീകരിക്കാതെ പാതിവഴിയില്‍ ഉപേക്ഷിച്ചത്.ഇത്തരം കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് പുനര്‍ നിര്‍മ്മിക്കുന്നതിനായി 2, 70, 000 രൂപ യാണ് പഞ്ചായത്ത് അനുവദിച്ചത്. എന്നാല്‍ കരാര്‍ പണി ഏറ്റെടുത്ത് വ്യക്തി പണി പൂര്‍ത്തീകരിക്കാതെ പാതിവഴിയില്‍ ഉപേക്ഷിച്ച്ു സംഭവത്തില്‍ കുടുംബം വെള്ളമുണ്ട പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വ്യാപക ക്രമക്കേട് ഉള്ളതായും കുടുംബം ആരോപിക്കുന്നുണ്ട്. ഓട് സ്ഥാപിച്ചതിലും, ചുമരുകള്‍ തേച്ചതിലും. ക്രമക്കേടുള്ളതായി പറയുന്നു. എത്രയും പെട്ടെന്ന് വീട് പണി പൂര്‍ത്തീകരിക്കാന്‍ കരാറുകാരന്‍ തയ്യാറാവണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.