ഒരു കിലോ അവൊക്കാഡോക്ക് 250 രൂപ വരെ വില.ഇടത്തരം കായ്കള്‍ക്ക് വില 100 മുതല്‍ 180 വരെയാണ്. തീരെ വലുപ്പമില്ലാത്തവയ്ക്ക് 50 രൂപ വരെ കിട്ടും. ജില്ലയിലെ പ്രധാന വെണ്ണപ്പഴ വിപണിയാണ് അമ്പലവയല്‍ ഇവിടെ നിന്നും ദിവസവും ടണ്‍കണക്കിന് വെണ്ണഴം കയറ്റുമതി ചെയ്യാറുണ്ട്.ഡല്‍ഹി, മുംബൈ, ചെന്നൈ,െബംഗളൂരു എന്നിവിടങ്ങളിലേക്ക് വെണ്ണപ്പഴം ധാരാളമായി പോകുന്നത്. കേരളത്തില്‍ എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലും വെണ്ണപ്പഴത്തിന് ആവശ്യക്കാരുണ്ട്. കാലാവസ്ഥാ വ്യതിയാനത്തില്‍ ഉത്പാദനം കുറഞ്ഞതാണ് വില ഉയര്‍ന്നുനില്‍ക്കാനുള്ള കാരണമെന്ന് കച്ചവടക്കാര്‍. കരളത്തില്‍ വയനാട്ടിലും ഇടുക്കിയിലെ ചില പ്രദേശങ്ങളിലും മാത്രം കൃഷി ചെയ്യുന്ന പഴമാണ് അവൊക്കാഡോ അഥവാ വെണ്ണപ്പഴം.വിളവെടുപ്പ് തുടങ്ങിയ സാഹചര്യത്തില്‍ സീസണ്‍ മുഴുവന്‍ ഈനില തുടരുമെന്നാണ് സൂചന. കാലാവസ്ഥാ വ്യതിയാനത്തില്‍ ഉത്പാദനം കുറഞ്ഞതാണ് വില ഉയര്‍ന്നുനില്‍ക്കാനുള്ള കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നത്.