ഗോത്ര ഫെസ്റ്റും ലൈബ്രറി ഉദ്ഘാടനവും സംഘടിപ്പിച്ചു
നീര്‍വാരം ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗോത്രായനം എന്ന പേരില്‍ഗോത്ര ഫെസ്റ്റും നവീകരിച്ച സ്‌കൂള്‍ ലൈബ്രറിയുടെ ഉദ്ഘാടനവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
ഗോത്ര ഫെസ്റ്റ് കനവ് കെ ജെ ബേബി ഉദ്ഘാടനം ചെയ്തു.പത്മശ്രീ ജേതാവ് ചെറുവയല്‍ രാമനെ ചടങ്ങില്‍ ആദരിച്ചു. നവീകരിച്ച സ്‌കൂള്‍ ലൈബ്രററി ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് അഖില കേരള പഞ്ചഗുസ്തി അവാര്‍ഡ് ജേതാക്കളെ ആദരിക്കല്‍, ഗോത്രവിഭാഗങ്ങളുടെ തനത് പരിപാടികളുടെ രംഗാവിഷ്‌കാരം, അജി കൊളോണിയയുടെ ഫോട്ടോ പ്രദര്‍ശനം, കുട്ടികള്‍ വരച്ച ചിത്രങ്ങള്‍, ഗോത്ര ഉപകരണങ്ങളുടെ പ്രദര്‍ശനവും എന്നിവയും നടന്നു. വാര്‍ഡംഗം
വാസു അമ്മാനി,കെ എ, ജെയിംസ് കാഞ്ഞിരത്തിങ്കല്‍,പ്രധാന അധ്യാപിക ഫിലോമിന ,പിടിഎ പ്രസിഡണ്ട് ഷിജു ഇ വി, കല്യാണി ബാബു, രാജീവന്‍ ഇ എ, ബിന്ദു ചന്ദ്രശേഖരന്‍, ഉണ്ണികൃഷ്ണന്‍, നവീന്‍ പോള്‍, വിജിത പി, സെമന്ത ജെ ഫിലോമിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.