അബുദാബിയില്‍ മിന്നുംപ്രകടനവുമായി അല്‍ഇത്തിഹാദ് അക്കാദമിയിലെ കുട്ടിതാരങ്ങള്‍.

0

അബുദാബിയില്‍ മാഞ്ചസര്‍സിറ്റി ഫുട്ബോള്‍ ക്ലബ്ബ് സംഘടിപ്പിച്ച അണ്ടര്‍ 12 അബുദാബി കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് ബത്തേരി അല്‍ഇത്തിഹാദ് അക്കാദമിയിലെ കുട്ടിതാരങ്ങള്‍.അമര്‍ റയാന്‍, റിദ് വാന്‍,മുഹമ്മദ് ഫൈസാന്‍ എന്നിവരാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.നാല്‍പത് രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ അബുദാബി അല്‍ഇത്തിഹാദ് ഫുട്ബോള്‍ അക്കാദമി ആറാംസ്ഥാനവും കരസ്ഥമാക്കി.

ഇക്കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ അബൂദാബിയില്‍ സംഘടിപ്പിച്ച അണ്ടര്‍ 12 ഫൂട്ബോള്‍ ടൂര്‍ണമെന്റിലാണ് ബത്തേരി അല്‍ഇത്തിഹാദ് ഫുട്ബോള്‍ അക്കാദമിയിലെ താരങ്ങളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. അല്‍ ഇത്തിഹാദ് അബുദാബി ഫുട്ബോള്‍ അക്കാദമിക്ക് വേണ്ടിയാണ് ഇവര്‍ ബൂട്ടണിഞ്ഞത്. മുത്തങ്ങ ചോലായില്‍ വീട്ടില്‍ സുബൈര്‍ അലി – സുഹറ ദമ്പതികളുടെ മകന്‍ അമര്‍ റയാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ രണ്ട് ഗോളുകളും, ബാഴ്സലോണ അക്കാദമിക്കെതിരെ സമനില ഗോളും നേടി. ബത്തേരി ഒന്നാംമൈല്‍ വളപ്പില്‍ റഷീദ് പ്രബീന ദമ്പതികളുടെ മകന്‍ റിദ് വാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ഹാട്രിക്കുള്‍പ്പടെ ആറും ഗോളുകള്‍ ഉള്‍പ്പടെ ടൂര്‍ണമെന്റില്‍ ഏഴു ഗോളുകളും നേടി. അമ്പലവയല്‍ തൂവാലകുന്നേല്‍ കബിര്‍ ഫര്‍സാന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഫൈസാന്‍ ടൂര്‍ണമെന്റില്‍ ആറ് ഗോളുകള്‍ക്ക് അസിസ്റ്റ് നല്‍കി മികച്ച പ്രകടനം നടത്തി. കോട്ടയം അക്കാദമിയില്‍ നിന്നുളള ഫിസാനും ടൂര്‍ണമെന്റില്‍ രണ്ടുഗോളുകളും നേടി. നാല്‍പത് രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ആറാം സ്ഥാനവും ക്ലബ്ബിന് ഇവുരടെ പ്രകടനത്തിലൂടെ ടീമിന് നേടാനായി. ഏഴു മത്സരങ്ങള്‍ കളിച്ച ടീം നാലുവിജയവും രണ്ട് സമനിലയും നേടി. ഹെഡ്കോച്ചായ മുന്‍കേരള പൊലിസ് കോച്ച് പി കുഞ്ഞികൃഷ്ണന്റെ കീഴില്‍ ഗുജിത് യൂസഫ്, മിനോഷ് കുര്യന്‍, രാജ്മോഹന്‍ പിള്ള എന്നിവരാണ് കളിക്കാരെ പരിശീലിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!