പഞ്ചഗുസ്തിയില്‍ ജില്ലയ്ക്ക് ചരിത്ര വിജയം

0

കോലഞ്ചേരിയില്‍ നടന്ന 45-ാം മത് സംസ്ഥാന പഞ്ചഗുസ്തി മത്സരത്തില്‍ 20 സ്വര്‍ണ്ണവും, 13 വെള്ളിയും , 14 വെങ്കല മെഡലുകളും നേടി ജില്ലയക്ക്് ചരിത്ര വിജയം. വിഷ്ണു പ്രസാദ് ഇ.എച്ച് , സിജില്‍ വി.എസ് , സ്റ്റീവ് തോമസ് , ശ്യാംജിത്ത് , തോമസ് ടി. പി , വന്ദന ഷാജി തുടങ്ങിയവര്‍ ഇരട്ട സ്വര്‍ണ്ണം കരസ്ഥമാക്കി . വയനാട് ജില്ലാ പഞ്ചഗുസ്തി അസ്സോസിയേഷന്‍ സെക്രട്ടറി നവീന്‍ പോള്‍ ഒരു സ്വര്‍ണ്ണവും വെങ്കലവും നേടി . 11 വയസ്സുകാരി എലെയ്ന്‍ ആന്‍ നവീന്‍ ജൂനിയര്‍ വിഭാഗത്തില്‍ 18 വയസ്സുകാരോട് മത്സരിച്ച് വെങ്കല മെഡല്‍ നേടി കേരള ടീമിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി.ജില്ലയില്‍ നിന്നും 28 പേര്‍ കേരള ടീമിലെത്തി . മെയ് മാസം ജമ്മു കാശ്മീരില്‍ നടക്കുന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ കേരളത്തിനായ് ഇവര്‍ കളത്തിലിറങ്ങും.

 

Leave A Reply

Your email address will not be published.

error: Content is protected !!