ബത്തേരി താലൂക്കില്‍ അനുവദിച്ച ആര്‍ട്‌സ് & സയന്‍സ് കോളേജ് ആരംഭിക്കാന്‍ ഉടന്‍ നടപടികള്‍ ഉണ്ടാവണമെന്ന് കേരള കോണ്‍ഗ്രസ്സ് (ബി) വയനാട് ജില്ലാ കമ്മറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.സര്‍ക്കാര്‍ ഭൂമിയില്‍ കോളേജ് ആരംഭിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ തയ്യാറാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു
കോളേജ് അനുവദിച്ചിട്ടും സ്ഥലം കണ്ടെത്താന്‍ കഴിയുന്നില്ല എന്നതില്‍ ദുരൂഹതയുണ്ട്. സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്റെ ഓഫീസിന്റെ അടുത്തുതന്നെ സുല്‍ത്താന്‍ ബത്തേരി വില്ലേജില സര്‍വ്വേ നമ്പര്‍ 632/2ല്‍ പ്പെട്ട 13 ഏക്കര്‍ ഭൂമിയില്‍ 6 ഏക്കര്‍ ഭൂമി ഗവണ്‍മെന്റിന്റെ ആവശ്യത്തിന് നീക്കിവെച്ചതായി റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് LRNo.6890/12/82/RDD130/11/1982 ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്നിരിക്കെ മറ്റു ഭൂമികള്‍ അന്വേഷിച്ച് നടക്കുന്നതിന് കാരണം വ്യക്തമാക്കണം.
സുല്‍ത്താന്‍ ബത്തേരി നഗരത്തോടും സര്‍വ്വജന ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിനോടും ചേര്‍ന്ന് കിടക്കുന്ന ഭൂമിയില്‍ കോളേജ് ആരംഭിക്കുന്ന പക്ഷം ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായകരമായിരിക്കും. ചുങ്കം ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും മീറ്ററുകള്‍ മാത്രം നടന്ന് കോളേജില്‍ എത്തിച്ചേരുവാനും കഴിയും. സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പിലിറ്റിക്കകത്തുതന്നെ ആര്‍ട്‌സ് & സയന്‍സ് കോളേജ് എന്നത് നഗരത്തിനും നഗരസഭയ്ക്കും ഏറെ അഭിമാനകരമാണെന്നും യോഗം ചൂണ്ടികാട്ടി.
മേല്‍ പറഞ്ഞ സര്‍ക്കാര്‍ ഭൂമിയില്‍ കോളേജ് ആരംഭിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ എംഎല്‍എ തയ്യാറാവണമെന്ന് കേരള കോണ്‍ഗ്രസ്സ് (ബി) വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് എന്‍.സി. രാധാകൃഷ്ണന്‍ , ജനറല്‍ സെക്രട്ടറി കെ. വീരേന്ദ്രകുമാര്‍, ഡോ.ബെഞ്ചമിന്‍ ഈശോ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.