ചെറുമാട് രാഗ് രംഗ് ഗ്രന്ഥശാലയും കൃഷിവകുപ്പും അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രം, അഗ്രോ മിഷണറി ഡിപ്പാര്‍ട്ട്‌മെന്റ് ,ഡോ സ്വാമിനാഥന്‍ ഫൗണ്ടേഷന്‍, കല്‍പ്പറ്റ കിസാന്‍ സര്‍വീസ് സൊസൈറ്റി, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ എട്ടുതരം മില്ലറ്റുകളുടെ വിത ഉത്സവവും, സ്മാമം പ്രോജക്ട് പദ്ധതിയിലൂടെ ലഭിച്ച ട്രാക്ടറിന്റെ ഉദ്ഘാടനവും നടത്തി.ചെറുമാട് വയലില്‍ പരിപാടി ബ്ലോക്ക് പഞ്ചായത്ത് അംഗവും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയുമായ പി കെ സത്താര്‍ ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല പ്രസിഡണ്ട് പി കെ സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.മില്ലറ്റ് വിത്ത് വിതരണ ഉദ്ഘാടനം ആത്മ പ്രോജക്ട് ഡയറക്ടര്‍ കെ മമ്മൂട്ടി നിര്‍വഹിച്ചു.സി വി പത്മനാഭന്‍ , കെ കെ ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.