പോക്സോ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു
തമിഴ്നാട് സ്വദേശിയായ 16 വയസ്സുകാരിയെ പീഡിപ്പിച്ച 19കാരനെ പനമരം പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദീപാവലിക്ക് ബന്ധുവീട്ടില്‍ വിരുന്നെത്തിയ കുട്ടിയെ ബന്ധുവായ അശ്വന്ത് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കുട്ടിയുടെ ബന്ധുക്കളുടെ പരാതി.പനമരം സി.ഐ.സിജിത്ത്, എസ്ഐ വിമല്‍,എഎസ്ഐ വിനോദ് ജോസഫ്,ഷിഹാബ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതി റിമാന്റ് ചെയ്തു.