പയ്യമ്പള്ളി ചെറൂരില്‍ വാഴത്തോട്ടത്തില്‍ ആദിവാസി യുവാവ് മരിച്ചത് വൈദ്യുതാഘാതമേറ്റത് മൂലമെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമായി.അണ്ണി ചെറൂര്‍ കോളനിയിലെ രാജന്‍(കുളിയന്‍ 46) ആണ് മരിച്ചത്.മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.ഷോക്കേറ്റാണ് മരണമെന്ന് വ്യക്തമായതോടെ സ്ഥലം ഉടമ കരിമ്പനാക്കുഴി ജോബിക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കും.ഇയാള്‍ വാഴത്തോട്ടത്തിന് ചുറ്റും സ്ഥാപിച്ച വേലിയിലൂടെ എ.സി വൈദ്യുതി കടത്തിവിട്ടതാണ് അപകടത്തിനിടയാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് മാനന്തവാടി പോലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.