നരഭോജി കടുവയെ മയക്കുവെടി വച്ച് പിടികൂടി

0

കര്‍ണ്ണാടകയില്‍ നരഭോജി കടുവയെ മയക്കുവെടി വച്ച് പിടികൂടി.കണ്ണാടക കുടക് ജില്ലയില്‍ കുട്ടത്താണ് നരഭോജി കടുവയെ മയക്കുവെടിവച്ചു പിടികൂടിയത്.
കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ രണ്ട് ആളുകളെ ആക്രമിച്ചു കൊന്ന 10 വയസ്സോളം പ്രായമുള്ള കടുവയെ ആണ് വനം വകുപ്പ് പ്രത്യേക സംഘം മയക്കുവെടി വച്ച് പിടികൂടിയത്.കടുവയെ മൈസൂരു കൂര്‍ഗള്ളിയിലെ കടുവാ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.

കുട്ടം ചൂരിക്കാട് കാപ്പി എസ്റ്റേറ്റില്‍ ഞായറാഴ്ച്ച വൈകിട്ടും തിങ്കളാഴ്ച്ച രാവിലെയുമാണ് കടുവ രണ്ടു പേരെ കൊന്ന് തിന്നത്. ആദ്യം കൊല്ലപ്പെട്ട ഹുന്‍സൂര്‍ സ്വദേശി ചേതന്റെ ബന്ധുവായ 70 കാരനാണ് തിങ്കളാഴ്ച്ച രാവിലെ ആക്രമണം ഉണ്ടായ അതേയിടത്ത് കൊല്ലപ്പെട്ടത്. തുടര്‍ന്ന് നരഭോജിക്കടുവയെ വെടിവച്ചു പിടികൂടണമെന്ന് ആവശ്യപ്പെട്ട് മൃതദേഹം തോട്ടത്തില്‍ നിന്നും നീക്കം ചെയ്യാന്‍ അനുവദിക്കാതെ പ്രദേശവാസികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കടുവയെ എത്രയും വേഗം പിടികൂടും എന്ന സ്ഥലത്തെത്തിയ എം എല്‍ എ കെ ജി. ബോപ്പയ്യയുടെ ഉറപ്പില്‍ ആണ് ഇന്നലെ ഏറെ വൈകി പ്രതിഷേധക്കാര്‍ മൃതദേഹം തോട്ടത്തില്‍ നിന്നും എടുത്തു മാറ്റാന്‍ സമ്മതിച്ചത്. ഉടന്‍ തന്നെ വനപാലകര്‍ കടുവക്കായുള്ള തിരച്ചില്‍ നടത്തുകയും ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ മയക്ക് വെടിവച്ചു പിടികുടുകയും ചെയ്യുകയായിരുന്നു

 

Leave A Reply

Your email address will not be published.

error: Content is protected !!