യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
മൊതക്കര വാളിപ്ലാക്കല്‍ സന്തോഷിനെ(45)യാണ്ഇന്ന് രാവിലെയോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ രണ്ടു ദിവസമായി ഇയാളെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കൊച്ചാറ കോളനിക്ക് സമീപമുള്ള വീട്ടില്‍മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ആറുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.രണ്ടുദിവസം മുന്‍പ് നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയതായും മഞ്ഞപ്പിത്ത ബാധ ഉള്ളതായും പറയുന്നു.വെള്ളമുണ്ട പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.