ബത്തേരി ടൗണില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ ഈടാക്കാന്‍ തീരുമാനിച്ച് നഗരസഭ.നഗരത്തില്‍ അലക്ഷ്യമായി മാലിന്യം നിക്ഷേപിച്ചാല്‍ മുനിസിപ്പല്‍ ആക്ട്പ്രകാരം 25000 രൂപവരെ പിഴ ഈടാക്കും.പാതയോരങ്ങളില്‍ ശുചിത്വ സന്ദേശ ബോര്‍ഡുകളും, സിസിടിവിയും സ്ഥാപിക്കും.മാലിന്യനിക്ഷേപകരെ കണ്ടെത്താന്‍ ക്ലീന്‍സിറ്റി മാനേജറുടെ നേതൃത്വത്തില്‍ പരിശോധനയും കര്‍ശനമാക്കും.
വൃത്തിയുടെ സുല്‍ത്താനായി അറിയപ്പെടുന്ന ബത്തേരി ടൗണില്‍ മാലിന്യം നിക്ഷേപിക്കുന്നവരില്‍ നിന്ന് കനത്ത പിഴയീടാക്കാന്‍ നഗരസഭയുടെ തീരുമാനം. നഗരത്തില്‍ മാലിന്യനിക്ഷേപകരെ കണ്ടെത്താന്‍ ക്ലീന്‍സിറ്റി മാനേജറുടെ നേതൃത്വത്തില്‍ പരിശോധനയും കര്‍ശനമാക്കും. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടാല്‍ വിവരങ്ങള്‍ കൈമാറിയാല്‍ നല്‍കുന്നയാള്‍ ആരാണെന്നുള്ളത് രഹസ്യമായി വെക്കുമെന്നും നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ വലിച്ചെറിയല്‍ മുക്ത ക്യാമ്പയിന്റെ നഗരസഭയിലെ വിവിധ പാതയോരങ്ങള്‍ വൃത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ടൗണില്‍ ഫൂട്പാത്ത് കൈവരികളില്‍ പൂച്ചട്ടികള്‍ സ്ഥാപിക്കുകയും ക്ലീന്‍സിറ്റി ഗ്രീന്‍സിറ്റി ഫ്ളവര്‍സിറ്റി എന്ന ഖ്യാതി നേടുകയും ചെയ്ത ടൗണാണ് ബത്തേരി നഗരം.