ധീര ജവാന്‍ വസന്തകുമാറിന്റെ ഓര്‍മ്മ ദിനത്തില്‍ വസന്തകുമാര്‍ സ്മാരക സാംസ്‌കാരിക നിലയം നാടിന് സമര്‍പ്പിച്ചു

0

പുല്‍വാമ ഭീകരാക്രമണത്തില്‍ രക്തസാക്ഷിയായ ജവാന്‍ വസന്തകുമാറിന്റെ സ്മരണാര്‍ത്ഥം ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് വാഴക്കണ്ടി കോളനിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വസന്തകുമാര്‍ സ്മാരക സാംസ്‌കാരിക നിലയം വസന്തകുമാറിന്റെ മക്കളായ അനാമികയും അമര്‍ദീപും ചേര്‍ന്ന് നാടിന് സമര്‍പ്പിച്ചു.

വാഴക്കണ്ടി കോളനി നിവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് ഒരുമിച്ചിരുന്ന് പഠിക്കാനും കോളനിയിലെ ചടങ്ങുകള്‍ നടത്തുന്നതിനും വേണ്ടിയുള്ള ഒരു സാംസ്‌കാരിക നിലയം. വാഴക്കണ്ടി കോളനിയില്‍ നടന്ന ചടങ്ങില്‍ അഡ്വ. ടി. സിദ്ധിഖ് എം.എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓമന രമേശ്, വിവിധ തലങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകര്‍, ജവാന്‍ വസന്തകുമാറിന്റെ കുടുംബാംഗങ്ങള്‍, എന്നിവര്‍ സംബന്ധിച്ചു

 

Leave A Reply

Your email address will not be published.

error: Content is protected !!