ബത്തേരി നഗരസഭ പാളാക്കര ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് ഈ മാസം 28ന്. എല്‍ഡിഎഫും, യുഡിഎഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. എല്‍ഡിഎഫിനായി പി കെ ദാമുവും, യുഡിഎഫിനായി കെ എസ് പ്രമോദുമാണ് മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബിജെപി. നിലവില്‍ യുഡിഎഫിനായി മത്സരിക്കുന്ന മുന്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍ കെ എസ് പ്രമോദ് രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്.
നോമിനേഷന്‍ നല്‍കാനുള്ള അവസാന തീയ്യതി നാളെയെന്നിരിക്കെ ബിജെപിയുടെ സ്ഥാനാര്‍ഥിപ്രഖ്യാപനം ഉടന്‍ ഉണ്ടാകും. പത്രികയുടെ സൂക്ഷ്മ പരിശോധന പത്തിനും പിന്‍വലിക്കലും 13നുമാണ്. ഫലപ്രഖ്യാപനം മാര്‍ച്ച് ഒന്നിന് നടക്കും. 1236 വോട്ടര്‍മാരാണ് ഡിവിഷനിലുള്ളത്. ഇതില്‍ 592 പൂരുഷന്‍മാരും, 644 സ്ത്രീകളുമാണുള്ളത്. മുന്നണികള്‍ ആദ്യഘട്ട പ്രചരണവും ഇതിനോടകം ആരംഭിച്ചു.