അമ്പുകുത്തി പാടിപറമ്പില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സ്ഥലം ഉടമ പി.മുഹമ്മദ് പള്ളിയാലിനെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് സന്ദര്‍ശിച്ചു.വനം വകുപ്പിന്റെ നിഷ്ഠൂരവും അസാധാരണവുമായ നടപടിയെ അദ്ദേഹം അപലപിച്ചു. ഇതുമായി ബന്ധപ്പെട്ട് കര്‍ഷകരെയും കുടുംബത്തിന്റെയും ഉപദ്രവിച്ചാല്‍ ശക്തമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ബത്തേരി മണ്ഡലം അധ്യക്ഷ എ.എസ്. കവിത, മണ്ഡലം വൈസ് പ്രസിഡന്റ് എംടി അനില്‍, ബിജെപി നെന്മേനി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹരിദാസന്‍, മണ്ഡലം പ്രസിഡന്റ് ഷാഖില്‍ ഷാജി തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.