ചെറുമരങ്ങള്‍ വരെ മുറിച്ചുവിറ്റ് വനയോര കര്‍ഷകര്‍

0

ചെറുമരങ്ങള്‍ വരെ മുറിച്ചുവിറ്റ് വനയോര കര്‍ഷകര്‍.വന്യജീവിസങ്കേതത്തിനുചുറ്റും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖല ഭീഷണി നിലനില്‍ക്കെയാണ് വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള കൃഷിയിടങ്ങളില്‍ വ്യാപക മരം മുറി നടക്കുന്നത്. കൈവണ്ണമുള്ള ചെറുമരങ്ങള്‍വരെ മുറിച്ചുവില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. പരിസ്ഥിതിലോല മേഖല നിലവില്‍വന്നാല്‍ മരംമുറിക്കാന്‍ കഴിയുമോ എന്ന ആശങ്കയാണ് മരംമുറിക്ക് പ്രധാന കാരണം.

വന്യമൃഗശല്യം കാരണം കാര്‍ഷക വിളകള്‍ നഷ്ടമാകുന്നതും കര്‍ഷകരെ മരം മുറിച്ചുവില്‍പ്പനയിലേക്ക് നയിക്കുകയാണ്. വിറകിനും പ്ലൈവുഡ് ഫാക്ടറിയിലേക്കും മറ്റുമാണ് പ്രധാനമായും മരത്തടികള്‍ കയറിപ്പോകുന്നത്. പരിസ്ഥിലോല മേഖലയുടെ മറവില്‍ കര്‍ഷകരെ ആശങ്കയാക്കുന്ന സംഘവും ജില്ലയില്‍ സജീവമാണന്ന ആരോപണവും ഉയരുന്നുണ്ട്. വ്യാപക മരം മുറിയില്‍ നിന്നും കര്‍ഷകരെ പിന്തിരിപ്പിച്ചില്ലങ്കില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും കര്‍ഷകരുടെ ആശങ്കകള്‍ ദൂരീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകണമെന്നുമാണ് ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!