കല്‍പ്പറ്റ: വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ ശാന്തിനഗര്‍ കോളനിയില്‍ കുടിവെള്ളമെത്തി. പട്ടികവര്‍ഗ്ഗ വകുപ്പിന്റെ കോര്‍പ്പസ് ഫണ്ട്, തരിയോട് ഗ്രാമപഞ്ചായത്തിന്റെ പദ്ധതി വിഹിതം എന്നിവ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തരിയോട് പഞ്ചായത്തിലെ ശാന്തി നഗര്‍ കോളനി കുടിവെള്ള പദ്ധതി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉഷ തമ്പി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ബിന്ദു ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പട്ടികവര്‍ഗ്ഗ വകുപ്പിന്റെ കോര്‍പ്പസ് ഫണ്ടില്‍ നിന്നും അഞ്ചര ലക്ഷം രൂപയും തരിയോട് ഗ്രാമപഞ്ചായത്തിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും മൂന്ന് ലക്ഷം രൂപയും ഉപയോഗിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. തരിയോട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെട്ട ശാന്തി നഗര്‍ കോളനി നിവാസികള്‍ ഏറെ ദൂരത്ത് നിന്നും തലച്ചുമടായി വലിയ കയറ്റം കയറിയാണ് കുടിവെള്ളം സംഭരിച്ചിരുന്നത്. ഇതോടെ അറുപതോളം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിനാണ് പരിഹാരമായത്.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജിന്‍സി സണ്ണി, ഷീജ ആന്റണി, ടോം തോമസ്, പി ആര്‍ വിജയന്‍, മുരളീധരന്‍, വി ജി ഷിബു, ഷമീം പാറക്കണ്ടി, എം എ ഷാജി, ടി ഡി ജോയ്, ചന്ദ്രന്‍ മന്ദംകാപ്പില്‍, ജോണി മാസ്റ്റര്‍, ദിലീപ് തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സീമ ആന്റണി സ്വാഗതവും പി.വി സണ്ണി നന്ദിയും പറഞ്ഞു.