കെ.എം ദേവസ്യ ഇനി ഡി.സി.ആര്‍.ബി, ഡി.വൈ.എസ്.പി
മാനന്തവാടിയില്‍ പോലീസിന് പുതിയ മുഖം നല്‍കി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.എം. ദേവസ്യ ഇനി ഡി.സി.ആര്‍.ബി, ഡി.വൈ.എസ്.പി. പൂര്‍ണ്ണ സംതൃപ്തിയോടെയാണ് പുതിയ ചുമതല ഏറ്റെടുക്കുന്നതെന്നും കെ.എം. ദേവസ്യ. പ്രളയകാലത്തെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമെന്നും സ്ഥലം മാറി പോകുന്ന കെ.എം. ദേവസ്യ. ദേവസ്യ സ്ഥലം മാറി പോകുന്നതോടെ ഇനി മാനന്തവാടി പോലീസ് ഡിവിഷനെ നയിക്കുക ഐ.പി.എസ് കാരനായ വൈബവ് സക്‌സേനയായിരിക്കും.
നിലമ്പൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ട്ടറായിരിക്കെ 2017 ജൂലൈ 31നാണ് പ്രമോഷനായി മാനന്തവാടി ഡി.വൈ.എസ്.പി. ആയി ചുമതലയേറ്റത്. അന്ന് മുതല്‍ തന്നെ തന്റെ സേവനമേഖലകളില്‍ മാതൃകപരമായ സേവനമാണ് ഒരു പോലീസ് ഓഫീസറെന്ന നിലക്ക് കെ.എം. ദേവസ്യ കാഴ്ചവെച്ചത്.ഏറെ കോളിളക്കം സൃഷ്ടിച്ചതും ഒരു തുമ്പു പോലും ഇല്ലാതെ പഴുതടച്ച് നടത്തിയ കണ്ടത്തുവയല്‍ നവദമ്പതികളുടെ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയെ നാട്ടുകാര്‍ക്ക് മുമ്പിലെത്തിച്ച പോലീസ് ഓഫീസര്‍. പ്രതിയെ നാട്ടുകാര്‍ക്ക് മുമ്പിലെത്തിച്ചപ്പോള്‍ മുദ്രാവാക്യം വിളിച്ചത് ദേവസ്യയെന്ന പോലീസ് ഓഫീസര്‍ക്കും സംസ്ഥാന സര്‍ക്കാരിനുമായിരുന്നു. ഡി.വൈ.എസ്.പി. ആയി ചുമതലയേറ്റ് ഒരു വര്‍ഷം മാത്രം പൂര്‍ത്തിയാവുമ്പോള്‍ ഈ അന്വേഷണ ഉദ്യോഗസ്ഥന്‍ ആറ് കൊലപാതകക്കേസുകളിലെ പ്രതികളെയാണ് പിടികൂടിയത്. ദൃശ്യം സിനിമാ മാതൃകയില്‍ തോണിച്ചാലില്‍ നടത്തിയ അക്ഷയ് കണ്ണന്‍ കൊലപാതകക്കേസിലെ പ്രതികളെ പിടികൂടിയത് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളിലാണ്. കഴിഞ്ഞ പ്രളയകാലത്തെ പ്രവര്‍ത്തനങ്ങളും സേവന ങ്ങളും തന്റെ സര്‍വ്വീസ് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് ദേവസ്യ ഓര്‍മ്മപ്പെടുത്തുന്നു. വീട്ടമ്മയായ കുഞ്ഞുമോള്‍ ദ്വസ്യയാണ് ഭാര്യ-സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ദീപു എം കോം വിദ്യാര്‍ത്ഥിനിയായ ദീപ്തി, ഏഴാം ക്ലാസ്സുകാരിയായ ദിവ്യ എന്നിവര്‍ മക്കളാണ്.