ദേശീയ സ്‌കൂള്‍ ജൂനിയര്‍ മീറ്റില്‍ വയനാട്ടുകാരിക്ക് രണ്ടുമെഡല്‍
ഡല്‍ഹിയില്‍ നടക്കുന്ന നാഷണല്‍ ജൂനിയര്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജംമ്പില്‍ വെള്ളിമെഡലും ലോംഗ്ജംമ്പില്‍ വെങ്കലവും നേടി അനു മാത്യൂ വയനാടിന് അഭിമാനമായി. എടവക പുതിയിടം കുന്നിലെ മത്യൂവിന്റെയും സിനിയുടെയും മകളാണ്. എറണാകുളം തേവര സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ അനു മേഴ്‌സികുട്ടന്‍ അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്.