ഗവണ്‍മെന്റ് കോളേജിലേക്ക് പ്രത്യേക ബസ് സര്‍വീസ്

0

കല്‍പ്പറ്റ ഗവണ്‍മെന്റ് കോളേജിലേക്ക് പ്രത്യേക ബസ് സര്‍വീസ് ആരംഭിച്ചു.നാഷണല്‍ ഹൈവേയിലൂടെ ഒട്ടേറെ ദീര്‍ഘദൂര സര്‍വീസ് ഉണ്ടെങ്കിലും കോളേജിന്റെ അടുത്തേക്ക് സര്‍വീസ് ഇല്ലാത്തതും ദീര്‍ഘദൂര ബസ്സുകള്‍ക്ക് നാഷണല്‍ ഹൈവേയില്‍ സ്റ്റോപ്പ് ഇല്ലാത്തതിനാലും വിദ്യാര്‍ത്ഥികള്‍ ഏറെ ബുദ്ധിമുട്ടിലായിരുന്നു . കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ എംഎല്‍എ ടി സിദ്ദീഖിന് പരാതി നല്‍കുകയും ഇതേ തുടര്‍ന്ന് എംഎല്‍എയുടെ നേതൃത്വത്തില്‍ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെട്ട് കോളേജിലേക്ക് പ്രത്യേക സര്‍വീസ് നടത്താന്‍ തീരുമാനിക്കു കയായിരുന്നു. രാവിലെയും വൈകീട്ടും സര്‍വീസുണ്ടാക്കും.

Leave A Reply

Your email address will not be published.

error: Content is protected !!