അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

0

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു.ഇന്ന് രാവിലെ 11.30തോടെ കൊയിലേരി ഊര്‍പ്പള്ളിക്ക് സമീപം വെച്ച് നിയന്ത്രണം വിട്ട ക്വാളിസ് വൈദ്യുതി പോസ്റ്റിലിടിച്ച് സമീപത്തെ പഴയ വീടിന്റെ മുന്‍വശഭിത്തി തകര്‍ത്ത് മറിയുകയായിരുന്നു. കര്‍ണാടക സോമവാര്‍പേട്ട സ്വദേശികളായ 10 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.ആര്‍ക്കും പരിക്കില്ല. ഡ്രൈവര്‍ ഉറങ്ങി പോയതായാണ് അപകടത്തിനിടയാക്കിയതെന്ന് യാത്രക്കാര്‍.അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.വൈദ്യുതി പോസ്റ്റ് തകര്‍ന്നതോടെ പ്രദേശത്ത് വൈദ്യുതി വിതരണവും തടസ്സപ്പെട്ടിട്ടുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!