ബൈക്കപകടത്തില്‍ യുവാവ് മരണപ്പെട്ടു.
ബീനാച്ചി പനമരം റോഡില്‍ സിസി ഫോറസ്റ്റ് ഓഫീസിന് സമീപം ബൈക്കപകടത്തില്‍ യുവാവ് മരണപ്പെട്ടു. അരിവയല്‍ കോട്ടങ്കോട് മുഹമ്മദ് അഖിന്‍ എം അലി എന്ന ആഷിഖ്(23) ആണ് മരണപ്പെട്ടത്.വൈകുന്നേരം 7 മണിയോടെ ആഷിഖ് സഞ്ചരിച്ച ബൈക്ക് ഓട്ടോറിക്ഷയില്‍ ഇടിച്ചതിന് ശേഷം നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലുമിടിച്ചാണ് അപകടം.മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയില്‍.