അനൂട്ടി ആത്മഹത്യ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും ഉമ്മന്‍ചാണ്ടി
സി.പി.എം.നേതാവ് ഭരിച്ചിരുന്ന തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരന്‍ അനില്‍ കുമാര്‍ എന്ന അനൂട്ടി ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണ വീഴ്ച മുഖ്യമന്ത്രിയുടെയും ഡി.ജി.പി.യുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അനൂട്ടിയുടെ വീട്ടില്‍ എത്തി കുടുംബങ്ങളുമായി സംസാരിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പോലീസും സഹകരണ വകുപ്പും അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണം. ഇയാളുടെ കുടുംബത്തിന് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി ഡി.വൈ.എസ്.പി കെ.എം. ദേവസ്യയെ ഫോണില്‍ വിളിച്ച് കേസിന്റെ സ്ഥിതികള്‍ സംബന്ധിച്ച് ആരാഞ്ഞു. മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി, അഡ്വ. എന്‍.കെ. വര്‍ഗീസ്, കര്‍മ്മസമിതി ഭാരവാഹികളായ എം.ജി. ബിജു, അമൃത് രാജ്, ടി.കെ. ഗോപി, പി.കെ. ജിതേഷ്, ജോസ് പാറക്കല്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.