മേപ്പാടി കുന്നമംഗലം വയലില്‍ ന്യൂ ഇയര്‍ ആഘോഷത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച
സംഭവത്തില്‍ പ്രതി രൂപേഷിനെ കസ്റ്റഡിയിലെടുത്തു.എരുമക്കൊല്ലി പൂളക്കുന്ന് കോളനി റോഡില്‍ വെച്ചായിരുന്നു സംഭവം. .സംഘര്‍ഷത്തിനിടെ രൂപേഷ് എന്ന ബാവി മുര്‍ഷിദിനെ കത്തികൊണ്ട് കുത്തി.കുത്തേറ്റ മുര്‍ഷിദിനെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ 6 മണിയോടെ മരിച്ചു.പ്രതിയെന്ന് കരുതുന്ന രൂപേഷിനെ ഇന്ന് രാവിലെ കന്നമംഗലം വയലിലുള്ള വീട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.