ഉണ്ണിമിശിഹായുടെ തിരുനാളിന്റെ ഭാഗമായി ദേവാലയവും പരിസരവും നടവയല്‍ ടൗണ്‍ കുരിശു പള്ളിയുംവൈദ്യുതി ദീപാലങ്കാരംകൊണ്ടും , കൊടിതോരണങ്ങള്‍കൊണ്ടും നിറഞ്ഞിരിക്കുകയാണ്.30,31,ജനുവരി 1 തിയ്യതികളിലാണ് പ്രധാന തിരുനാള്‍. ജനുവരി ഒന്നിന് തിരുനാള്‍ സമാപിക്കും
നടവയല്‍ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചതിന് ശേഷം സഭാ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നടവയലില്‍ 31 ന് എത്തുന്നതിന്റെ ആഹ്‌ളാദത്തിലാണ് ഇടവക സമൂഹം . മാനന്തവാടി രൂപത ബിഷപ്പ് . മാര്‍ ജോസ് പൊരുന്നേടം , സഹായ മെത്രാന്‍ . മാര്‍ അലക്സ്സ് താരാമംഗലം , നടവയല്‍ സ്വദേശി കൂടിയായ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് ,സിഞ്ചെല്ലുസുമാര്‍ , ഫൊറാന വികാരിമാര്‍ , മുന്‍ വികാരിമാര്‍ , ഡയറക്ട്ടര്‍മാര്‍ , നടവയല്‍ ഫൊറനക്ക് കീഴിലെ വൈദികര്‍ , ഇടവകയിലെ വൈദികര്‍ തുടങ്ങി നടവയല്‍ കുടിയേറ്റ മേഖലക്ക് ആദ്ധ്യാത്മികതയുടെയും , ആഘോഷത്തിന്റേയും നിമിഷങളാണ് സമ്മാനിക്കുന്നതെന്ന് നടവയല്‍ തീര്‍ത്ഥാടന കേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഫാ: ജോസ് മേച്ചേരില്‍ വയനാട് വിഷന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു . സഭാ തലവന് സ്വികരണവും , ജൂബിലി ഉദ്ഘാടനവും , തുടര്‍ന്ന് വര്‍ണ്ണാലംങ്കൃത ഹംസരഥത്തില്‍ ഉണ്ണിമിശിഹായുടെ രാജകിയ നഗര പ്രദിക്ഷിണവും നടക്കും . ജാതിമതഭേദ മെന്യേ . ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രദിക്ഷിണമെന്നതും , വര്‍ഷത്തിന്റെ , അവസാന ദിവസത്തെ തിരുനാളും , വര്‍ഷത്തിന്റെ തുടക്കത്തിലെ തിരുനാള്‍ എന്നതും നടവയല്‍ ഉണ്ണിമിശിഹാ തിരുനാളിന്റെ പ്രത്യേകത കൂടിയാണ് . ജനുവരി ഒന്നിന് തിരുനാള്‍ സമാപിക്കും .