കെവിവിഇഎസ് കുടുംബ സുരക്ഷാനിധി ഉദ്ഘാടനം ചെയ്തു

0

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരുളം യൂണിറ്റിന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവും കുടുംബ സുരക്ഷാനിധി ഉദ്ഘാടനവും പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്‌സി സാബു കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് വി ഡി ജോസിന്റെ അധ്യക്ഷനായിരുന്നു.പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്‌സി സാബു ഉദ്ഘാടനം ചെയ്തു.പൂതാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.എസ് പ്രഭാകരന്‍ പഞ്ചായത്ത് മെമ്പര്‍മാരായ കെ എ റിയാസ്, ശൈലജ, ഷിജി ഷിബു, സ്മിത , രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളായ രംഗനാഥ്, മുഹമ്മദ് ബഷീര്‍, തങ്കമണി എന്നിവരും ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ജില്ലാ വ്യാപാരി കുടുംബ സുരക്ഷ നിധി ഉദ്ഘാടനം ജില്ലാ ട്രഷറര്‍ ഇ ഹൈദ്രു നിര്‍വഹിച്ചു. കുടുംബ സുരക്ഷാനിധിയെ സംബന്ധിച്ച ക്ലാസ് ജില്ലാ സെക്രട്ടറി ജോജിന്‍ റ്റി. ജോയ് നയിച്ചു.
യൂണിറ്റ് ജനറല്‍ സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍ സ്വാഗതവും യൂണിറ്റ് ട്രഷറര്‍ കെ ബി ശേഖരന്‍ നന്ദിയും പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!