കല്‍പ്പറ്റ നഗരത്തിലെ ഇടവഴികള്‍ സാമൂഹ്യവിരുദ്ധരുടെ താവളം

0

രാത്രികാലങ്ങളില്‍ കല്‍പ്പറ്റ നഗരത്തിലെ ഇടവഴികള്‍ സാമൂഹ്യവിരുദ്ധതരുടെ താവളമാകുന്നു . മലമൂത്ര വിസര്‍ജനം അടക്കം നടത്തുന്നതിനാല്‍ മൂക്ക് പൊത്താതെ കാല്‍നടയാത്രക്കാര്‍ക്ക് ഇതുവഴി സഞ്ചരിക്കാനാവില്ല. 

കല്‍പ്പറ്റ നഗരത്തിലെത്താന്‍ പല പ്രദേശങ്ങളില്‍ നിന്നുള്ള ഇടവഴികളിലാണ് സാമൂഹ്യ വിരുദ്ധരുടെ നിയന്ത്രണമില്ലാത്ത കടന്നുകയറ്റം. പ്രധാനമായും കല്‍പ്പറ്റ അനന്തവീര തിയേറ്ററിനടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തെ ഇടവഴിയില്‍ മലമൂത്ര വിസര്‍ജനവും, മദ്യപാനവും , പുകവലിയും സ്ഥിരമാക്കിയിരിക്കുകയാണ് ചിലര്‍. ദൂരയാത്ര കഴിഞ്ഞെത്തുന്നവരും, രാത്രികാലങ്ങളില്‍ നഗരം ചുറ്റിക്കറങ്ങുന്ന വരും ഈ പൊതുവഴിയാണ് ശൗച്ചാലയമായും, ലഹരി ഉപയോഗത്തിനായും ഉപയോഗിക്കുന്നത്. ഈ പ്രദേശത്ത് ഒരു പൊതു ശൗച്ചാലയമില്ലാത്തതും, ഇടവഴികളില്‍ പോലീസിന്റെ കണ്ണുകള്‍ എത്താത്തതുമാണ് ഇത്തരക്കാര്‍ക്ക് പ്രചോദനമാകുന്നത്. പഴയ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ശൗചാലയമുണ്ടെങ്കിലും രാത്രികാലങ്ങളില്‍ ശൗചാലയം അടച്ചിടുന്നതാണ് പ്രശ്നത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

പൊതുശൗചാലയം തുറക്കാത്തതിനാല്‍ രാത്രികാലങ്ങളില്‍ ഇവിടെയെത്തുന്ന സ്ത്രീകളടക്കം ഈ ഇടവഴിയാണ് മലമൂത്രവിസര്‍ജ്ജനത്തിനായി ഉപയോഗിക്കുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്കും, പകല്‍ സമയങ്ങളില്‍ നഗരത്തില്‍ എത്തുന്ന വര്‍ക്കും മുക്ക് പൊത്താതെ ഇതുവഴി നടക്കാന്‍ സാധിക്കുകയില്ല. നഗരത്തിലെ ഇത്തരം പ്രവര്‍ത്തികള്‍ക്ക് തടയിടാന്‍ എത്രയും പെട്ടന്ന് നഗരസഭയുടെ ശ്രദ്ധ എത്തണമെന്നും, ഇത്തരം പ്രവര്‍ത്തികള്‍ ഇല്ലാതാക്കുന്നതിനായി അനുയോജ്യമായ പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം .

Leave A Reply

Your email address will not be published.

error: Content is protected !!