ഭിന്നശേഷി കുട്ടികളുടെ കലോത്സവം നടത്തി

0

സര്‍ഗോത്സവം 2022 എന്ന പേരില്‍ഭിന്നശേഷി കുട്ടികളുടെ കലോത്സവം നടത്തി.തിരുനെല്ലി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ടി വത്സലകുമാരി അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ.എം.സുശീല മുഖ്യ പ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ റുഖിയ സൈനുദ്ദിന്‍, എ കെ രാധാകൃഷ്ണന്‍, പി എന്‍ ഹരീന്ദ്രന്‍, മെമ്പര്‍മാരായ കെ ആര്‍ ജയ, ബേബി മാസ്റ്റര്‍ ഐ.സി.ഡി.എസ് സുപ്പര്‍വൈസര്‍മൃദുല.എ.എസ്,അപ്‌സരജോസഫ്,സി ഡി എസ് പ്രസിഡന്റ്പി.സൗമിനി,പ്രിന്‍സിപ്പല്‍ ആഷിക്.സി.എസ്എന്നിവര്‍സംസാരിച്ചു.തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടിയും നടന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!