ട്രൈബല്‍,ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ കൂടുതലുള്ള ജില്ലയായ വയനാട് ജില്ലയില്‍ വിദ്യാഭ്യാസ പുരോഗതി കൈവരിക്കുന്നതിനായി 3 മാസത്തിനകം ചര്‍ച്ച സംഘടിപ്പിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി . പിണങ്ങോട് ഗവണ്‍മെന്റ് യുപി സ്‌ക്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട ആശങ്ക അടിസ്ഥാന രഹിതമാണെന്നും പാഠപുസ്തക പരിഷ്‌ക്കാരങ്ങള്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ അറിഞ്ഞ് മാത്രമെ ചെയ്യുകയുള്ളുവെന്നും അദ്ധേഹം പറഞ്ഞു.എംഎല്‍എ ടി. സിദ്ധിഖ് അധ്യക്ഷനായിരുന്നു.മുന്‍ എം.എല്‍.എ സി.കെ ശശീന്ദ്രന്‍ ,പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌നി സ്റ്റഫി ,വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക ,വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.