ഓര്‍മയിലെന്നും വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടുന്നു.
മാനന്തവാടി ഗവ: കോളേജില്‍ 1982-84 കാലഘട്ടത്തിലെ പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടുന്നു. ഓര്‍മയിലെന്നും എന്ന പേരില്‍ ഡിസംബര്‍ 28ന് കോളേജ് ഓഡിറ്റോറിയത്തിലാണ് ഒത്തുചേരുകയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രി ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ വ്യത്യസ്ത മേഖലകളില്‍ ജോലി ചെയ്യുന്ന അന്നത്തെ ബാച്ചിലെ 135 ഓളം ആളുകളുടെ വാട്ട്‌സ് ആപ്പ് കൂട്ടായ്മ ഉണ്ടാക്കിയാണ് സംഗമം നടത്താന്‍ തീരുമാനിച്ചത്.
സംഗമത്തില്‍ അന്നത്തെ അധ്യാപകരെയും കോളേജ് കെട്ടിടം നിര്‍മ്മിച്ച കരാറുകാരെയും ചടങ്ങില്‍ ആദരിക്കും. കൂടാതെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികളെയും ചടങ്ങില്‍ ആദരിക്കുന്നതോടൊപ്പം കലാസംസ്‌ക്കാരിക പരിപാടികളും ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കെ.പി.ചന്ദ്രന്‍, ജോണ്‍സണ്‍ ജോസഫ്, ബീന ചുന്ദര്‍, എന്‍.കെ.വിജയകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.