കൈക്കൂലി 5 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

0

രേഖകളില്ലാതെ പിടികൂടിയ സ്വര്‍ണം വിട്ടു നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അടക്കം 5 പേര്‍ക്ക് സസ്‌പെന്‍ഷന്‍. മുത്തങ്ങ എക്‌സൈസ് ചെക്ക് പേസ്റ്റ് ഇന്‍സ്‌പെക്ടര്‍ പി എ ജോസഫ് അടക്കമുള്ളവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇക്കഴിഞ്ഞ 20നാണ് സംഭവം.

ഈ മാസം 20 ന് കര്‍ണാടകയില്‍ നിന്നും ബസില്‍ നിന്നും രേഖകളില്ലാത ഒരു കിലോ സ്വര്‍ണ്ണം പിടികൂടിയ സംഭവത്തില്‍ കൈക്കൂലി വാങ്ങിയെന്ന പരാതിന്‍മേലാണ് എക്‌സൈസ് ഇന്‍പെക്ടര്‍ അടക്കം അഞ്ചു പേര്‍ സസ്‌പെന്‍ഷനിലായത്. മുത്തങ്ങ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍പെക്ട്ടര്‍ പി എ ജോസഫ്, പ്രിവന്റീവ് ഓഫിസര്‍മാരായ ജോണി, ചന്തു സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ശശികുമാര്‍ ,പ്രമോദ് എന്നിവരെയാണ് സംസ്ഥാന എക്‌സൈസ് കമ്മിഷണര്‍ പി എ അനന്തകൃഷ്ണന്‍ ഐ പി എസ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി ഉത്തരവിറക്കിയിരിക്കുന്നത്. പിടികൂടിയ സ്വര്‍ണ്ണത്തില്‍ നിന്നും 250 ഗ്രാം കൈവശം വയ്ക്കുകയും രോഖകളുമായി എത്തിയപ്പോള്‍ രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങി തിരികെ നല്‍കിയെന്നുമാണ് ആരോപണം. സംഭവം പുറത്തായതോടെ എക്‌സൈസ് ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തില്‍ പ്രഥമ ദൃഷ്ട്യാ അഞ്ചു പേരും കുറ്റക്കാരാണന്ന് കണ്ടെത്തുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍

 

Leave A Reply

Your email address will not be published.

error: Content is protected !!