പ്രശസ്ത സാഹിത്യകാരി ജലജ പദ്മന് സൗപര്‍ണ്ണിക ഫൗണ്ടേഷന്റെ സുവര്‍ണ്ണ സാഹിതി പുരസ്‌കാരം.ജലജ പദ്മന്റെ ഇത:പര്യന്തമുള്ള മുഴുവന്‍ സാഹിതീ സംഭാവനകളും 2022 ല്‍ പ്രസിദ്ധീകരിച്ച ചുരവും താണ്ടി പാപനാശിനിയിലേക്ക്, ചിറ്റാരംകുന്നിലെ ഗന്ധര്‍വ്വന്‍ എന്നീ രണ്ട് പുസ്തകങ്ങള്‍ കൂടി പരിഗണിച്ചാണ് അവാര്‍ഡെന്ന് സൗപര്‍ണ്ണിക ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.പി. ചക്രപാണി കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പുരസ്‌കാര സമര്‍പ്പണം ഡിസംബര്‍ 28ന് അമ്പലവയല്‍ ഗവണ്മെന്റ് എല്‍പി സ്‌കൂള്‍ ഹാളില്‍ നടക്കും.സ്‌കൂള്‍ സഹപാഠികളും സൗപര്‍ണ്ണിക ഫൗണ്ടേഷനും ചേര്‍ന്നാണ് പുരസ്‌കാര സമര്‍പ്പണം നടത്തുന്നത്.വാര്‍ത്താസമ്മേളനത്തില്‍ സൗപര്‍ണ്ണിക ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.പി. ചക്രപാണി, ജനറല്‍ സെക്രട്ടറി സി.ബാലകൃഷ്ണന്‍, ഡോ.പി. സൂര്യഗായത്രി, അബ്ദുള്‍ ഹാറൂണ്‍ മുതലായവര്‍ പങ്കെടുത്തു.