പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ പ്രക്ഷോഭ പരിപാടികള്‍ക്ക് ഒരുങ്ങി കോണ്‍ഗ്രസ്സ് വെള്ളമുണ്ട
ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ, മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള അധ്യാപകനെതിരെ നടപടി എടുക്കാന്‍ വൈകിയാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് കോണ്‍ഗ്രസ്സ് വെള്ളമുണ്ട മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥിയുടെ മരണം അധ്യാപകന്റെ മാനസികവും ശാരീരീകവുമായ പീഡനങ്ങളാലാണ്, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ മാനേജ്മെന്റ് അധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കണം. മരണവുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്ത് നിന്നും നിക്ഷ്പക്ഷവും നീതീപൂര്‍വ്വവുമായ അന്വേഷണം നടത്തണം. അടിയന്തിരമായി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് സമഗ്രമായ അന്വേഷണം നടത്തണം, അധ്യാപകനെതിരെ മാനേജ്മെന്റും പോലീസും നടപടി സ്വീകരിക്കാന്‍ വൈകിയാല്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സി അബ്ദുള്‍ അഷ്റഫ്, കെ ജെ പൈലി, ജിജി പോള്‍, പി ടി മുത്തലിബ് എന്നിവര്‍ പങ്കെടുത്തു.