വൈഷ്ണവിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്
തീകൊളുത്തി ആത്മഹത്യചെയ്ത ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി വൈഷ്ണവിന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്. സ്‌കൂളിലെ കെമിസ്ട്രി അധ്യാപകനായ നോബിള്‍ എന്ന വ്യക്തിയുടെ കടുത്ത മാനസികവും, ശാരീരികവുമായ പീഡനങ്ങള്‍ മൂലമാണ് താന്‍ ജീവനൊടുക്കുന്നതെന്നാണ് വിഷ്ണു ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്നത്. കൂടാതെ നോബിള്‍ സാറിനെ നീതിക്ക് വിട്ടുനല്‍കുക, നിയമവിധേയമായ ശിക്ഷവാങ്ങി നല്‍കുക എന്നിങ്ങിനെയാണ് കുറിപ്പില്‍ പറയുന്നത്.