കേരളോത്സവം സമാപിച്ചു

0

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ സമാപന സമ്മേളനം പ്രസിഡണ്ട് സി അസൈനാര്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ലതാ ശശി അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഷീല പുഞ്ചവയല്‍, ഷീജ സതീഷ്, സി കെ ഹഫ്‌സത്ത്, കെ ഇ വിനയന്‍ , സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എടക്കല്‍ മോഹനന്‍, റ്റിജി ചെറുതോട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. 349 പോയന്റ് നേടി നെന്മേനി പഞ്ചായത്ത് ഒന്നാം സ്ഥാനവും, 131 പോയന്റോടെ മീനങ്ങാടി രണ്ടാം സ്ഥാനവും, 106 പോയന്റ് നേടി നൂല്‍പ്പുഴ പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി.

 

Leave A Reply

Your email address will not be published.

error: Content is protected !!